Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Bomb

Kottayam

കു​റു​മ്പ​നാ​ടം വെ​ള്ളു​കു​ന്നി​ല്‍ ജ​ല​ബോം​ബ് സ്‌​ഫോ​ട​നം

വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്നു, പാ​റ​ക്ക​ല്ലു​ക​ള്‍ തെ​റി​ച്ചു​വീ​ണു

കു​റു​മ്പ​നാ​ടം: കു​റു​മ്പ​നാ​ടം വെ​ള്ളു​കു​ന്നി​ല്‍ വാ​ട്ട​ര്‍ അ​ഥോറിറ്റി​വ​ക ജ​ല​ബോം​ബ് സ്‌​ഫോ​ട​നം. റോ​ഡ​രികി​ലു​ള്ള വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്നു. ഭീ​ക​ര ശ​ബ്ദ​ത്തോ​ടെ പാ​റ​ക്ക​ല്ലു​ക​ള്‍ തെ​റി​ച്ചു​വീ​ണു.

ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​കു​റു​മ്പ​നാ​ടം പൈ​ലി​ക്ക​വ​ല പൊ​ങ്ങ​ന്താ​നം റോ​ഡി​ല്‍ മാ​ട​പ്പ​ള്ളി ര​ണ്ടാം വാ​ര്‍​ഡ് വെ​ള്ളുകു​ന്ന് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. വെ​ള്ളി​ക്കു​ന്നേ​ല്‍ വി.​എ.​ തോ​മ​സി​ന്‍റെ വീ​ടി​നും റോ​ഡി​നു​മി​ട​യി​ലു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. പാ​റ​ക്ക​ല്ലുക​ള്‍ തെ​റി​ച്ചു​വീ​ണ് വീ​ടി​നു നാ​ശം സം​ഭ​വി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ശ​ബ്ദം​കേ​ട്ട് ഞെ​ട്ടി​ത്ത​രി​ച്ചു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ശു​ദ്ധ​ജ​ലം പരന്നൊഴുകി.

പൈ​ലി​ക്ക​വ​ല-പൊ​ങ്ങ​ന്താ​നം റോ​ഡി​ന്‍റെ താ​ഴെ​ഭാ​ഗ​ത്തു​ള്ള വീ​ടാ​ണി​ത്. ര​ണ്ടാ​ഴ്ച​മു​മ്പ് പൈ​ലി​ക്ക​വല ജം​ഗ്ഷ​നു സ​മീ​പം പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ര്‍​ന്നി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം​മൂ​ലം ജീ​ര്‍​ണി​ച്ച പൈ​പ്പു​ക​ളാ​യ​തിനാ​ലാ​ണ് വെ​ള്ളം പ​മ്പു​ ചെ​യ്യു​മ്പോ​ഴു​ള്ള സ​മ്മ​ര്‍​ദം മൂ​ലം പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​ത്. നെ​ടും​കു​ന്ന​ത്തു​നി​ന്നും മു​ടി​ത്താ​നം​കു​ന്നേ​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണ പൈ​പ്പാ​ണ് കൂ​ടെ​ക്കൂ​ടെ പൊ​ട്ടു​ന്ന​ത്.

ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ മാ​റ്റ​ണം, വീ​ട്ടു​കാ​ര്‍​ക്കു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്ക​ണം

വാ​ട്ട​ര്‍ അഥോ​റിറ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ മ​തി​ലി​നും വീ​ടി​നും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് വാ​ട്ട​ര്‍ അ​ഥോറിറ്റി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം.പ​ഴ​കി​ദ്ര​വി​ച്ച പൈ​പ്പു​ക​ള്‍ മാ​റ്റി അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ച്ച് ശു​ദ്ധ​ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. വി​ഷ​യം വി​നു ജോ​ബ് എം​എ​ല്‍​എ​യെ​യും വാ​ട്ട​ര്‍ അ​ഥോറിറ്റി അ​ധി​കൃ​ത​രേ​യും അ​റി​യി​ച്ചിട്ടു​ണ്ട്.

സോ​ബി​ച്ച​ന്‍ ക​ണ്ണ​മ്പ​ള്ളി മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് മെംബർ

Latest News

Corehub Up